Recipe

ശരവണ ഭവനിലെ തേങ്ങാ ചട്ട്ണി തയാറാക്കിയാലോ ? | hotel-style-coconut-chutney-recipe

ചൂട് ദോശ, ഇഡ്ഡലി, ഊത്തപ്പം തുടങ്ങിയവയുടെ കൂടെ ഹോട്ടൽ സ്റ്റൈൽ നാളികേര ചട്ണി ഉണ്ടാക്കി നോക്കാം.

ചേരുവകൾ

തേങ്ങ ചിരകിയത് – 1 കപ്പ്

പച്ചമുളക് – 1-2

ജീരകം – 1/4 ടീസ്പൂൺ

പൊട്ടു കടല /  – 2 ടേബിൾസ്പൂൺ

ചെറിയ ഉള്ളി – 4-5

ഇഞ്ചി – 3 ചെറിയ കഷണങ്ങൾ

വെളുത്തുള്ളി – 1

ഉപ്പ് – 1/2 ടീസ്പൂൺ

പഞ്ചസാര – 1/2 ടീസ്പൂൺ

വെള്ളം – 1/4 കപ്പ്

മല്ലിയില – 1-2

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം കൂടെ ഒരു മിക്സിയിലേക്കിട്ടു കുറേശേ വെള്ളം ഒഴിച്ച് നല്ല കട്ടിയിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചട്ണിക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കാം.

content highlight: hotel-style-coconut-chutney-recipe