ദിവസവും ഒരേ ബ്രേക്ക്ഫാസ്റ്റ് തന്നെ കഴിച്ചു മടുത്തെങ്കിൽ ഇനി അവൽ കൊണ്ടുള്ള ചില വിഭവങ്ങൾ ട്രൈ ചെയ്യൂ.
കൊഴുക്കട്ട
നന്നായി പഴുത്ത് ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കി കുറച്ച് പഞ്ചസാര കൂടി ചേർത്ത് നെയ്യിൽ വേവിച്ച് ഉടച്ചെടുക്കാം. ഇതിലേയ്ക്ക് തേങ്ങ ചിരകിയുതം ചേർത്തു വരട്ടാം. ഇടയ്ക്ക് വറുത്ത പൊടിച്ച അവൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. വെന്തു വരമ്പോൾ ഏലയ്ക്ക പൊടിച്ചതു ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. ഇവ ചെറിയ ഉരുളകളാക്കി വാഴയിലയിൽ വച്ച് ആവിയിൽ വേവിക്കാം.
ഉപ്പുമാവ്
ഒരു പാനിലേയ്ക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്തു വേവിക്കാം. ഇതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് ഉപ്പ് ചേർക്കാം. തിളച്ചു വരുമ്പോൾ അവലും തേങ്ങ ചിരകിയതും ചേർക്കാം. ശേഷം അടച്ചു വയ്ക്കാം. വെള്ളം വറ്റി വെന്തു വരമ്പോൾ അടുപ്പണച്ച് നെയ്യിൽ വറുത്തെടുത്ത കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കാം.
അവൽ പുഡ്ഡിംഗ്
കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ നെയ്യിൽ വറുത്തു മാറ്റാം. പഞ്ചസാര അലിയിച്ചെടുത്തതിലേയ്ക്ക് പാൽ ഒഴിച്ച് തിളപ്പിക്കാം. ഇതിലേയ്ക്ക് ചൗവ്വരി ചേർക്കാം. ചൗവ്വരി വെന്തു കഴിഞ്ഞ് വറുത്തെടുത്ത അവൽ ചേർത്തിളക്കാം. മധുരത്തിനാവശ്യമായ പഞ്ചസാര, ആവശ്യത്തിന് പാൽ, ഏലയ്ക്ക പൊടിച്ചത്, നെയ്യിൽ വറുത്തെടുത്ത നട്സ് എന്നിവ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
സുഖിയൻ
ഉപ്പ് ചേർത്ത വെള്ളത്തിൽ കുതിർത്തു വച്ച അവൽ വേവിക്കാം. ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചത്, ജീരകം, പഞ്ചസാര എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അവൽ കൂടി ചേർത്ത് യോജിപ്പിക്കാം. മറ്റൊരു ബൗളിലേക്ക് മൈദ, അരിപ്പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, തുടങ്ങിയവ അൽപ്പം വെള്ളം ഒഴിച്ചിളക്കിയെടുക്കുക. അവൽ ചെറിയ ഉരുളകളാക്കി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം.
അവൽ പറാത്ത
ഗോതമ്പ് പൊടിയിലേയ്ക്ക് അവലും, കുറച്ച് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചെറിയ ഉരുളകളാക്കി പരത്തി ചുട്ടെടുക്കാം.
content highlight: poha-fibre-rich-health-breakfast-recipes