മലപ്പുറം പുത്തനങ്ങാടിയിൽ അമ്മയുടെ തോളിൽ കിടന്ന കുഞ്ഞ് അടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. പുത്തനങ്ങാടി പെട്രോൾ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വച്ചാണ് എല്ലാവർക്കും തെരുവ് നായയുടെ കടിയേറ്റത്.