നാം സോപ്പുപയോഗിയ്ക്കുന്നത് സാധാരണയാണ്. മണം നോക്കിയും പരസ്യം കണ്ടുമെല്ലാം നോക്കി നാം സോപ്പു വാങ്ങാറുണ്ട്. ഏതെങ്കിലും സോപ്പ് വാങ്ങിയാല്‍ നാം അത് ശീലമാക്കും. സോപ്പ് പതപ്പിച്ച് കുളിയ്ക്കുന്നത് പലരുടേയും ശീലമാണ്. എന്നാല്‍ സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം.
സോപ്പ് രണ്ടു തരമുണ്ട്, ടോയ്‌ലറ്റ് സോപ്പ്, ബാത്തിംഗ് സോപ്പ് എന്നിവയാണ് ഇവ. കൊഴുപ്പിനെ ആല്‍ക്കലി ഫോമില്‍ കൊണ്ടുവന്ന് സോപ്പാക്കി മാറ്റുന്നു. ടിഎഫ്എം അഥവാ ടോട്ടല്‍ ഫാറ്റ് മാറ്റര്‍ എന്ന അളവാണ് ശരീരത്തിലെ അഴുക്കിനെ നീക്കുന്നത്. സാധാരണ ടിഎഫ്എം 60-70 വരെയാണ്. ഇതില്‍ മണത്തിനുള്ളതും സോഫ്റ്റാക്കാനും പത വരാനും ഉള്ള വസ്തുക്കള്‍ ചേര്‍ക്കും. ഇവയാണ് ടോയ്‌ലറ്റ് സോപ്പ്. ബാത്തിംഗ് സോപ്പില്‍ കൊഴുപ്പിനെ അളവ് കുറവായിരിയ്ക്കും. 40-60 ശതമാനം മാത്രമേ ഇവയുണ്ടാകും. ഇവയിലെ ക്രീമാണ് ശരീരം വൃത്തിയാക്കുന്നത്.
ഇന്ത്യയില്‍ ഇറങ്ങുന്ന സോപ്പില്‍ 95 ശതമാനവും ടോയ്‌ലറ്റ് സോപ്പാണ്. വാസ്തവത്തില്‍ ഇത്രയും ടിഎഫ്എം ഉള്ള സോപ്പുകള്‍ എല്ലാവര്‍ക്കും ആവശ്യമില്ല. കൂടുതല്‍ അഴുക്കില്‍ പണിയെടുക്കുന്നവര്‍ക്കും ഡോക്ടര്‍മാര്‍ പോലുള്ളവര്‍ക്കുമെല്ലാമാണ് ഇത് ആവശ്യമുള്ളത്. ബാത്തിംഗ് സോപ്പാണെങ്കില്‍ കൂടുതല്‍ അണുനാശിനിയാകില്ല, എന്നാല്‍ ചര്‍മത്തിന് ഇവ നല്ലതാണ്. പ്രത്യേകിച്ചും ചര്‍മം സെന്‍സിറ്റീവാണെങ്കില്‍. വരണ്ട ചര്‍മമെങ്കില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകും. ചര്‍മസംബന്ധമായ പല രോഗങ്ങള്‍ക്കും കാരണമാകും. ഇത്തരം രോഗങ്ങളെങ്കിലും നല്ലത് ബാത്തിംഗ് സോപ്പാണ്.
എന്നാല്‍ എപ്പോഴും ചെളിയിലും പൊടിയിലും പോയി വരുമ്പോള്‍, ബാക്ടീരിയകളുണ്ടെന്ന് സംശയമെങ്കില്‍ ടോയ്‌ലറ്റ് സോപ്പുകളാണ് ഗുണം നല്‍കുക. കുട്ടികള്‍ക്ക് എപ്പോഴും ബാത്തിംഗ് ബാറുകളാണ് നല്ലത്. ഇതുപോലെ ചിലര്‍ ഈ സോപ്പ് തന്നെ തലയിലും ഉപയോഗിയ്ക്കും. ഇതിനും ബാത്തിംഗ് സോപ്പാണ് നല്ലത്. ഇതുപോലെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാനും ഇവ തന്നെയാണ് നല്ലത്.
സോപ്പ് എങ്ങനെ തിരിച്ചറിയാം എന്നാകും പലരുടേയും സംശയം. സോപ്പിന്റെ കവറിന്റെ പുറകില്‍ ഇവ ബ്യൂട്ടി ബാറാണോ അതോ ടോയ്‌ലറ്റ് സോപ്പാണോ എന്ന് എഴുതിക്കാണും. ഇവ നോക്കി വാങ്ങാം. ഇതുപോലെ ടിഎഫ്എം എത്രയുണ്ടെന്ന് നോക്കി വാങ്ങാം. അധികം ചെളിയാകാത്തവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ടിഎഫ്എം കുറഞ്ഞ സോപ്പുകള്‍ വാങ്ങുന്നതാണ് നല്ലത്. അതേ സമയം കൂടുതല്‍ അഴുക്കില്‍ പോകേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ ടോയ്‌ലറ്റ് സോപ്പുകള്‍ ഉപയോഗിയ്ക്കാം.