പ്രയാഗ്‌രാജിൽ വച്ച് മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്.
ഇവർ ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റതായാണ് വിവരം.