ചോറിനും കഞ്ഞിക്കുമെല്ലാം ഒപ്പം കഴിക്കാൻ ഒരു കിടിലൻ ചുട്ടരച്ച ചമ്മന്തി ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തേങ്ങാ – അരമുറി (ഉണക്ക തേങ്ങ ആയാൽ നന്നാകും)
- വെളിച്ചെണ്ണ -2 ടീ സ്പൂൺ
- വാളൻ പുളി -ഒരു നെല്ലിക്കാ വലിപ്പത്തിൽ
- കറിവേപ്പില -1 തണ്ട്
- വറ്റൽ മുളക് – എരിവിന് അനുസരിച്ചു 4 , 5 എണ്ണം
- ചെറിയുള്ളി – 3 ,4 എണ്ണം
തയ്യാറാക്കുന്ന വിധം
ഈ അരമുറി തേങ്ങാ അടുപ്പിലെ ഗ്യാസിന് മുകളിലോ വെച്ച് കരിയാതെ ചുട്ടെടുക്കുക. ശേഷം വെളിച്ചെണ്ണയിൽ വറ്റൽ മുളക് വറുത്തെടുക്കുക .തേങ്ങ ചിരട്ടയിൽ നിന്ന് ചീകിയെടുത്ത് മിക്സിയിലോ അമ്മിയിലോ മറ്റു ചേരുവകളും ചേർത്ത് കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചമ്മന്തി റെഡിയാക്കാം.വേണമെങ്കിൽ ഇഞ്ചിയും നാരങ്ങാ നീരും ചേർക്കാം.