രാവിലെ കഴിക്കാൻ ഒരു ഹെൽത്തി അവകാഡോ ടോസ്റ്റ് ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അവകാഡോ ടോസ്റ്റിന്റെ റെസിപ്പിയിതാ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തൊലികളഞ്ഞ അവോക്കാഡോ മിക്സിയില് ഉപ്പും കുരുമുളകും നാരങ്ങ നീരും ചേർത്ത് ക്രീം രൂപത്തിൽ അടിച്ചെടുക്കുക. ഗോതമ്പിന്റെ ബ്രെഡ് ടോസ്റ്റ് ചെയ്ത് വെക്കുക. ശേഷം ബ്രെഡിന്റെ മുകളിലേക്ക് അവോക്കാഡോ മിശ്രിതം പുരട്ടുക. അതിന് മുകളില് ഉണക്കമുളക് പൊടിച്ചത് തൂവികൊടുക്കുക. കുറച്ച് ഒലിവ് ഒയിലും ഒഴിച്ച് കൊടുക്കാം ( ഇല്ലെങ്കില് ഒഴിക്കേണ്ടതില്ല). ശേഷം ഒരു മുട്ട ബുള്സൈ ചെയ്ത് അതിന് മുകളിൽ അലങ്കരിക്കാവുന്നതാണ്.