വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു മസാല ബോണ്ട ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- എണ്ണ- ആവശ്യത്തിന്
- സവാള -6
- ഇഞ്ചി- ഒരു കഷ്ണം
- വെളുത്തുള്ളി- ആറ് അല്ലി
- പച്ചമുളക് -രണ്ട് എണ്ണം
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞൾപൊടി- ആവശ്യത്തിന്
- കുരുമുളകുപൊടി- ആവശ്യത്തിന്
- ഉരുളക്കിഴങ്ങ് വേവിച്ചത്- 2 എണ്ണം
- മൈദ -ഒരു കപ്പ്
- കടലമാവ് -ഒരു കപ്പ്
- മുളകുപൊടി- ആവശ്യത്തിന്
- വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റാം ഉപ്പും ചേർക്കാം. ചെറുതായി വഴന്നു കഴിയുമ്പോൾ മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർക്കാം. മസാലയുമായി നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിന്റെ ചൂട് പോകുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം.
ഇനി ഒരു ബൗളിലേക്ക് മൈദ കടലമാവ് ഉപ്പ് കുരുമുളകുപൊടി മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം വെള്ളമൊഴിച്ച് യോജിപ്പിച്ച് കട്ടിയുള്ള ബാറ്റർ ആക്കാം, ഇനി ഓരോ മസാല ബോളുകളും ഈ ബാറ്ററിൽ മുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം.