സിനിമ രംഗത്തെ തർക്കം തുടരട്ടെയെന്നും വിവാദങ്ങൾ ഉണ്ടാകുന്നത് സിനിമ രംഗത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി സജി ചെറിയാൻ. വർഷത്തിൽ 250 വരെ സിനിമകൾ ഇറങ്ങുന്നു. ചർച്ചകൾ വന്നതോടെ സിനിമ രംഗം മെച്ചപ്പെട്ടു. നല്ല വിവാദങ്ങൾ ഉണ്ടാകട്ടെ, അതിൽ നിന്നാണ് നല്ല ആശയം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ സിനിമകളും ലാഭകാരമാകുന്നത് ശരിയല്ല. മെച്ചപ്പെട്ട സിനിമകൾ ആണ് ഇറങ്ങേണ്ടത്. അതിനു സർക്കാർ സഹായം ഉണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
സിനിമയിൽ കടുത്ത മത്സരമാണിപ്പോൾ. അത് ആരോഗ്യകരമായ മാറ്റമാണ്.
പൊന്മാൻ സിനിമ നല്ല നിലയിൽ ഓടുന്നു. അതിൽ എത്ര മെഗാ സ്റ്റാറുകൾ ഉണ്ടെന്നും മന്ത്രി ചോദിച്ചു.ജനങ്ങൾ നോക്കുന്നത് അതിന്‍റെ മൂല്യമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ വിപണി മൂല്യമുള്ള ഉള്ള നടന്മാർക്ക് പണം കൊടുക്കേണ്ടി വരും. അത് സിനിമ പരാജയപെട്ടാലും പണം കൊടുക്കണം.
നല്ല സിനിമകൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട്. തമ്മിൽ ഉള്ള തർക്കവിഷയങ്ങൾ അവർ തന്നെ തീർക്കട്ടെ. ആരുടേയും വായ് മൂടി കെട്ടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിൽ എല്ലാം സംഘടനകളുടെയും ഭാരവാഹികൾ വരുമെന്നും വിഷയവുമായി ബന്ധപ്പെട്ട് അവരുമായി സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.