Health

ആര്‍ത്തവ വേദന കുറയ്ക്കാൻ പൈനാപ്പിൾ ബെസ്റ്റ് | Pineapple

പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു

അസഹനീയമായ ആർത്തവ വേദനയെ പിടിച്ചുകെട്ടാൻ വേദനസംഹാരികളുടെ സഹായം തേടാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ വേദനസംഹാരികളുടെ നിരന്തര ഉപയോ​ഗം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതേസമയം പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പൈനാപ്പിളില്‍ അടങ്ങിയ ബ്രോമെലൈൻ എന്ന എൻസൈം ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ളതാണ്. ഇത് ആർത്തവ വേദന ല​ഘൂകരിക്കാൻ സഹായിക്കും. ബ്രോമെലൈൻ പ്രോട്ടീനുകളെ തകർക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആർത്തവ സമയത്ത്, പ്രോസ്റ്റാഗ്ലാൻഡിനുകളുടെ (ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന സംയുക്തങ്ങൾ) അളവ് വർധിക്കുന്നതാണ് മലബന്ധത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. പൈനാപ്പിളിലെ ബ്രോമെലൈൻ ഈ പ്രോസ്റ്റാഗ്ലാൻഡിനുകളെ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി മലബന്ധത്തിന്റെ തീവ്രതയും ആർത്തവ വേദനയും നിയന്ത്രിക്കും.

ആര്‍ത്തവത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലോ ആര്‍ത്തവ സമയത്തോ നേരിയതും കഠിനവുമായി വേദന അനുഭവപ്പെടാം. ഡിസ്മനോറിയ എന്നും ആര്‍ത്തവ വേദനയെ വിളിക്കുന്നു.

ഗർഭാശയത്തിന്റെ താത്ക്കാലിക ആവരണം പൊട്ടുന്നതിനെ തുടർന്നാണ് വേദന ഉണ്ടാകുന്നത്. അടിവയറിലും പുറകിലും തുടയിലും വേദന അനുഭവപ്പെടാം. ആർത്തവ വേദനയ്‌ക്കൊപ്പം വയറു വീർക്കൽ, ക്ഷീണം, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.
ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കാൻ പൈനാപ്പിള്‍

ആന്റി-ഓക്സിഡന്റുകൾ നിരവധി പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ വിറ്റാമിൻ സിയും മാം​ഗനീസും ഗർഭാശയ പേശികളിലും കലകളിലുമുളഅള വീക്കവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവ വേദന മാത്രമല്ല, ആർത്തവ സമയത്ത് വയറു വീർക്കുന്നതും തടയാൻ പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തെ അധിക ദ്രാവകങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

content highlight: Pineapple