തിരുവല്ലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിൽ സുഹൃത്തുക്കളായ പ്രതികൾ അറസ്റ്റിൽ. ഏഴംഗ സംഘത്തിലെ അഞ്ചുപേരെയാണ് തിരുവല്ലം പൊലീസ് ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.
വണ്ടിത്തടം പാലപ്പൂർ സ്വദേശി മനുകുമാർ (31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ് (20), അമ്പലത്തറ സ്വദേശി രോഹിത് (29), മലയിൻകീഴ് സ്വദേശി നിതിൻ (25), പൂന്തുറ സ്വദേശി റഫീക് (29) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്.
ഇപ്പോൾ പിടിയിലായ പ്രതികളും ആഷിക്കും സുഹൃത്തുക്കളായിരുന്നു. എതിർചേരിയിലുള്ളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ സംഘം ആഷിക്കിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്.