നായിക പ്രധാന്യമുള്ള മലയാളി താരം സൗമ്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘സറ’ ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആന്ധ്ര പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും.
ശ്രീ വായുപുത്ര എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറിൽ ശശി ഭൂഷൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ശേരി ശ്രീപ്രിയ, ഗൺ റെഡ്ഡി, വെങ്കടേശ്വർ റെഡ്ഡി, അയ്യൂബ് ഹുസ്സൈൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഫാമിലി- ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഏപ്രിൽ മാസത്തിൽ റിലീസിന് എത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ഓം പ്രകാശ്പോത്തൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദസാരി തേജ ആണ് എഡിറ്റർ. അഭി എഡ്വേർഡ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.
STORY HIGHLIGHT: soumya menon new film sara