സംസ്ഥാനത്ത് പേ വിഷബാധയേല്‍ക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയില്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 124 പേര്‍ പേ വിഷബാധമൂലം മരിച്ചെന്നും 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നുമുള്ള മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ നല്‍കിയ റിപ്പോര്‍ട്ട് അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍, എ.ബി.സി. (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ്), റാബീസ് ഫ്രീ കേരള തുടങ്ങിയ പദ്ധതികള്‍ക്കായി കോടികള്‍ വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്തിട്ടും ഗുരുതരമായ പ്രശ്‌നത്തിന് യാതൊരു പരിഹാരവുമുണ്ടാകാത്തത് ഖേദകരമാണ്. എബിസി പദ്ധതി വഴി തെരുവുനായ്ക്കളുടെ വംശവര്‍ധനവ് തടയാന്‍ ശ്രമിക്കുമ്പോഴും അവയുടെ എണ്ണം പെരുകുന്നത് ദുരൂഹമാണ്. വാക്‌സിനേഷനുവേണ്ടി കോടികളുടെ മരുന്നുകളാണ് രാജ്യത്തും സംസ്ഥാനത്തും വിറ്റഴിക്കുന്നത്.
ഇത്തരത്തില്‍ മരുന്ന് വിപണി ലക്ഷ്യം വെക്കുന്നവരുടെ ദുരൂഹ ഇടപെടലുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഒരു വ്യക്തിക്ക് പേപ്പട്ടി കടിയേറ്റാല്‍ പ്രതിരോധ ചികിത്സകള്‍ക്കായി 3000 രൂപ വരെ ശരാശരി ചെലവാകുന്നു എന്നാണ് കണക്ക്. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് 17.39 ലക്ഷം പേര്‍ക്ക് കടിയേറ്റ്, ചികിത്സയ്ക്കായി 500 കോടിയിലധികം രൂപയുടെ മരുന്ന് ചെലവായി എന്നു കണക്കാക്കിയാല്‍ ഇതിനു പിന്നിലെ ദുരൂഹമായ ഇടപെടലുകള്‍ സംബന്ധിച്ച സംശയം വര്‍ധിപ്പിക്കുന്നു.
കൂടാതെ തെരുവുനായ്ക്കള്‍ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടം സംഭവിച്ച് മരണപ്പെടുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വംശ വര്‍ധന തടയുന്നതിനാവശ്യമായ സത്വരവും സമഗ്രവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Bee poisoning: Government must take immediate action; 124 people died from lice poisoning in 9 years; Manjusha Maviladam also said that 17.39 lakh people were bitten