India

വെജിറ്റേറിയന്‍ ഹോട്ടലില്‍ മുട്ടദോശ നല്‍കാത്തതില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; 3 പേര്‍ പിടിയില്‍

ചെന്നൈ അമ്പത്തൂരില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച മൂന്ന് പേര്‍ പിടിയില്‍. വെജിറ്റേറിയന്‍ ഹോട്ടലില്‍ മുട്ടദോശ നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. ആക്രമണം നടത്തിയത് സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘം.പൂന്തമല്ലിക്ക് അടുത്തായി സെമ്പാരമ്പാക്കം പ്രദേശത്ത് ഹോട്ടൽ നടത്തുന്ന പ്രിൻസിനാണ് (45) പരുക്കേറ്റത്. മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവരെ പിടികൂടി പൊലീസ്.

മറ്റൊരു ചായക്കടയിലും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു. മദ്യപിച്ചെത്തിയ മൂന്ന് പേർ ഭക്ഷണത്തിന് പണം നൽകാൻ വിസമ്മതിക്കുകയും കടയിൽ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ച് കടയിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. സെമ്പാരമ്പാക്കം വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന മൂന്ന് പേരും പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് പിടികൂടി. പൊലീസ് പിടികൂടുന്നതിനിടയിൽ മൂവരുടെയും കൈകൾക്ക് പരുക്കേറ്റിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.