പുതുതലമുറ താരങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ഒരാളാണ് നിവിന്‍ പോളി. ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്ന പ്രേമം ചിത്രവും ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രമായ ജോർജിനെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാല്‍ തന്‍റെ ജനപ്രീതിക്ക് അനുസരിച്ചുള്ള വിജയങ്ങള്‍ സമീപകാലത്ത് നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. കരിയറിലെ ഒരു മോശം കാലത്ത് നിവിനെ വിമര്‍ശിച്ചവരില്‍ പലരും അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
പരിഹസിച്ചവരെ കൊണ്ട് കൈയ്യടിപ്പിച്ചിരിക്കുകയാണ് താരം. നിവിന്‍ പോളിയുടെ പുതിയ മേക്കോവര്‍ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. തടി കുറച്ച് മെലിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നിവിന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ന്‍ വരവേല്‍പ്പ് ആണ് ഇതിന് ലഭിക്കുന്നത്. ഒപ്പം പുതിയ മേക്കോവറിലുള്ള വീഡിയോകളും റീലുകളായി സോഷ്യല്‍ മീഡിയയിലുണ്ട്.
നിവിന്‍ 2.0 എന്നാണ് ആരാധകരില്‍ പലരും പുതിയ മേക്കോവറിനെ വിലയിരുത്തുന്നത്. ഏറെ ആവേശത്തോടെയാണ് നിവിന്റെ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നയന്‍താരയ്ക്കൊപ്പം എത്തുന്ന ഡിയര്‍ സ്റ്റുഡന്‍ഡ്സ് എന്ന ചിത്രമാണ് നിവിന്‍റെ അടുത്ത റിലീസ്. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിന്‍ പോളിയുടേതായി പുറത്തെത്താനുണ്ട്.
STORY HIGHLIGHT: nivin pauly new make over pic