Kerala

കേരളം നേടിയ വികസനത്തെ കുറിച്ച് ശശി തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണം: മുഖ്യമന്ത്രി

കേരളം നേടിയ വികസനത്തെ കുറിച്ച് ശശി തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം വലിയ തോതില്‍ ഉണ്ടായിരിക്കുന്നു എന്നത് രാജ്യത്തിനും ലോകത്തിനും മുന്നില്‍ കാര്യങ്ങള്‍ മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. കേരളം നേടിയ വികസനത്തെ കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ഒരു ജനപ്രതിനിധിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചത്. നാടിന്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ജന പ്രതിനിധി വ്യക്തമാക്കി. വെറുതെ പറയുകയല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News