ആലപ്പുഴ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. പ്ലസ് വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ആലപ്പുഴ സൗത്ത് പൊലീസാണ് പിടികൂടിയത്. പെൺകുട്ടിയെ രാത്രിയിൽ ആലപ്പുഴ ബീച്ചിൽ എത്തിച്ചാണ് പീഡിപ്പിച്ചിരുന്നതെന്നാണ് മൊഴി. പ്രതികളെ മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജുവനൈൽ കോടതിയിൽ ഹാജരാക്കി.
content highlight :9th-class-girl-sexually-assaulted-in-alappuzha-plus-one-and-plus-two-students-arrested