ദില്ലി: യാത്രക്കാരുടെ തിരക്കേറിയതോടെ ട്രെയിനിന്റെ ലോക്കോമോട്ടീവിൽ വരെ ആളുകൾ കയറിയിരിക്കുന്ന വീഡിയോ വൈറൽ. ലോക്കോ പൈലറ്റിന് ഇരിക്കാൻ സ്ഥലമില്ലാതായതോടെ പൊലീസെത്തി യാത്രക്കാരെ ഇറക്കുന്ന വീഡിയോ വൈറലായി. വളരെ ഇടുങ്ങിയ, ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും മാത്രമിരിക്കുന്ന സ്ഥലത്ത് പത്തിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റിന് കയറാൻ സാധിക്കാതായതോടെ പൊലീസെത്തുകയായിരുന്നു. എന്നാൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയായതോടെ ഉത്തരേന്ത്യയിലെ മിക്ക ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടും തിരക്കിന് കുറവില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
content highlight : passengers-sat-on-loco-motive-in-train-video-goes-viral