കൊല്ലം: കരുനാഗപ്പള്ളിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട. കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് & amp; ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്എസ്സിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 22.20 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷ സ്വദേശികളായ ഗഗൻ ജന, അമിസൺ റായ്ത എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനികളാണ് അറസ്റ്റിലായവർ. കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിധുകുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, IB പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ, അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്, അനീഷ്, സൂരജ് ബാലുസുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സുഭാഷ്, വിശ്വനാഥൻ എന്നിവരുൾപ്പെട്ട എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
content highlight : search-at-the-railway-station-premise-22-kg-of-ganja-seized-from-the-suspects