സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. സൈന മൂവിസിന്റെ ചാനൽ വഴിയാണ് ടീസർ പുറത്തിറക്കിയത്. നിരവധി സിനിമ പ്രവർത്തകർ ടീസർ പങ്കുവച്ചു. വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്.
1960-കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്. സെന്തിൽ കൃഷ്ണ , ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമാകുന്ന ചിത്രത്തിൽ ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ,സിജി പ്രദീപ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന അരിക് ശങ്കരന്റെ മകൾ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂർണ്ണമാകുന്നത്. ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാൽ.
STORY HIGHLIGHT: ariku teaser out