ചേരുവകൾ
തേങ്ങ, പെരും ജീരകം, മല്ലിപൊടി, മുളക് പൊടി, ചെറിയ ഉള്ളി, മഞ്ഞൾ പൊടി
തയ്യാറാക്കുന്ന വിധം
തേങ്ങ, പെരും ജീരകം, മല്ലിപൊടി, മുളക് പൊടി, ചെറിയ ഉള്ളി, മഞ്ഞൾ പൊടി ഇവ എല്ലാം നല്ലതുപോലെ അരക്കുക. ഒരു ചട്ടി എടുക്കൂ.അരപ്പ് ഒഴിക്കൂ, മാങ്ങ അരിഞ്ഞതും ഒരു മൂന്ന് പച്ചമുളക് നെടുകെ മുറിച്ചതും ഒരു ചെറിയ തക്കാളിയും ഉപ്പും ചേർത്ത് അടുപ്പിൽ വെക്കുക.തിളച്ച് കഴിയുമ്പോൾ മീൻ ഇടുക. കറിവേപ്പില ചേർക്കുക. എണ്ണതെളിയുമ്പോൾ ഇറക്കുക. ഇത്തിരി ചെറിയ ഉള്ളിയും ഉലുവയും കൂടി താളിച്ച് ചേർക്കുകയാണെങ്കിൽ സംഗതി സൂപ്പർ .