Celebrities

ഇന്ദ്രൻസിനോടൊക്കെ ചോദിച്ചാലറിയാം,എന്ന് മുതലാണ് ചെയുന്ന ജോലിക്ക് ശമ്പളംവും ബഹുമാനവും കിട്ടി തുടങ്ങിയത് എന്ന്.

കഴിഞ്ഞദിവസം വലിയതോതിൽ ശ്രദ്ധ നേടിയ വിഷയമായിരുന്നു നിർമ്മാതാക്കൾ സമരത്തിലേക്ക് പോവുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള സുരേഷ് കുമാറിന്റെ വാക്കുകൾ പലരും സമരത്തിലേക്ക് പോകുമെന്നും ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല എന്നും ഒക്കെ ആയിരുന്നു സുരേഷ് പറഞ്ഞത് എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിഷയത്തെക്കുറിച്ച് സെമി ഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ലക്ഷ്മി എന്ന വ്യക്തിപങ്ക് വയ്ക്കുന്ന ഒരു കുറിപ്പാണ്. ശരിക്കും ഈ ഒരു കുറിപ്പ് ഒരുപാട് കാര്യമുണ്ടെന്ന് പലർക്കും തോന്നുകയും ചെയ്യും അതേപോലെയാണ് ലക്ഷ്മി ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ആഹ.. ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം.. എന്ത് സംഗീതാത്മകം!

ധ്യാൻ ഒരിക്കൽ പറയുകയുണ്ടായി, തട്ടത്തിൻ മറയത്ത് ചെയ്തതിന് ശേഷമാണ് ശ്രീനിവാസൻ സാമ്പത്തികമായി ഭദ്രമായത് എന്ന്…ഏത് … 30 വർഷമായി തുടരെ ചിത്രങ്ങളിൽ അഭിനയിച്ചും ഒരുപാട് ഹിറ്റ്‌ ചിത്രങ്ങൾ എഴുതിയും സംവിധാനം ചെയ്തും നടന്നിരുന്ന ശ്രീനിവാസന് സാമ്പത്തിക സുരക്ഷിതത്വമുണ്ടാവാൻ അയാൾ സ്വയം ഒരു നിർമാതാവ് ആവേണ്ടി വന്നു!

മമ്മൂട്ടി മോഹൻലാൽ തുടങ്ങി പപ്പു, ഒടുവിൽ, മാള, കൊച്ചിൻ ഹനീഫ, KPAC ലളിത,ലോഹിദാദാസ്, ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ മാഷ് എന്നിങ്ങനെ എത്രയെത്ര ജനപ്രിയ കലാകാരന്മാരെ ഇവരൊക്കെ പിഴിഞ്ഞ് എടുത്തിരിക്കുന്നു.. കഴിഞ്ഞ തലമുറയിലെ നിർമാതാക്കളോളം വലിയ ചൂഷകവർഗ്ഗം വേറെ ആരുമില്ല.!

ഇന്ദ്രൻസിനോടൊക്കെ ചോദിച്ചാലറിയാം,എന്ന് മുതലാണ് ചെയുന്ന ജോലിക്ക് ശമ്പളംവും ബഹുമാനവും കിട്ടി തുടങ്ങിയത് എന്ന്. ജോലിക്കുള്ള കൂലിയും ആദരവും സെറ്റിൽ കിട്ടി തുടങ്ങിയത് ഈ പൃഥ്വിരാജും ഫഹദും ദുൽഖറൂമൊക്കെ നിർമാണത്തിലേക്ക് വന്നതിന് ശേഷമാണ്.

പതിറ്റാണ്ടുകൾ സിനിമയിലെ കലാകാരന്മാരുടെയും ടെക്‌നീഷന്മാരുടെയും ചോരയും നീരും ഊറ്റിക്കുടിച്ചു പ്രമാണിമാരായ മൊതലാളിമാരുടെ ഇല്ലങ്ങൾ ഇന്ന് ചിതലരിച്ചുറഞ്ഞും, കഴുക്കോലൊടിഞ്ഞു ചോർന്നും നാറിയും കിടക്കുകയാണ്.പണ്ടത്തെപ്പോലെ ചൂഷണം ചെയ്യാൻ ആളുകൾ നിന്ന് തരുന്നില്ല….ഒരു പട്ടിക്കുഞ്ഞു പോലും ഇപ്പോൾ ഗൗനിക്കുന്നില്ല.

” പലരും പ്രൊഡ്യൂസർ ആണ് എന്നും പറഞ്ഞ് ഷർട്ടുമിട്ട് വന്ന് ഇരിക്കുന്നെയൊള്ളും, പലർക്കും നിവർത്തിയില്ല ” സുരേഷ് കുമാറിന്റെ വാക്കുകളാണ്.

സുകൃതക്ഷയം..! അല്ലാണ്ടെന്താ പറയ്യാ!