ചേരുവകൾ
റവ-1/2കപ്പ്
മാമ്പഴം അരച്ചത്-1/2കപ്പ്
പഞ്ചസാര-1കപ്പ്
നെയ്യ്-1/4കപ്പ്
വെള്ളം-11/2കപ്പ്
ഏലക്കപൊടി-1/4സ്‌പൂൺ
അണ്ടിപ്പരിപ്പ്-5,6എണ്ണം
തയ്യാറാക്കുന്ന വിധം ,,,,,
അടുപ്പ് കത്തിച്ചു ഒരു പാൻ വെച്ചു ചൂടായാൽ 2 ടേബിൾ സ്‌പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് വറുത്തു മാറ്റി വെക്കുക..അതിനു ശേഷം റവ ചേർത്ത് വറുത്തു മാറ്റി വെക്കുക…
വേറെ ഒരു പാൻ വെച്ച് അതിലേക്കു വെള്ളം ഒഴിച്ച് തിളക്കുമ്പോൾ മാമ്പഴം അരച്ചത് ചേർക്കുക…നന്നായി യോജിപ്പിച്ച ശേഷം വറുത്തു വെച്ച റവ ചേർത്ത് ഇളക്കി തീ കുറച്ചു വെച്ചു മൂടി വെച്ച് വേവിക്കുക…
.വെന്തു നല്ല സോഫ്റ്റ് ആയാൽ പഞ്ചസാര,ഏലക്കപൊടി കൂടി ചേർത്ത് ഇളക്കി പഞ്ചസാര എല്ലാം അലിഞ്ഞ ശേഷം അണ്ടിപ്പരിപ്പും ബാക്കി നെയ്യും കൂടി ചേർത്ത് ഇളക്കി പാനിൽ നിന്ന് വിട്ടു വരുന്ന സമയത്തു അടുപ്പിൽ നിന്ന് വാങ്ങി നെയ്യ് മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം.