ചേരുവകൾ
ബോൺലെസ്സ് ചിക്കൻ – 250 ഗ്രാം
തേൻ – 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
വിനാഗിരി – 1 ടേബിൾ സ്പൂൺ
_സോയാ സോസ് – 2 ടേബിൾസ്പൂൺ
_ജിഞ്ചർ, ഗാർലിക് പേസ്റ്റ് – 1 ടീസ്പൂൺ
_മോര് – 1/4 കപ്പ്
_മൈദ – 1/2 കപ്പ്
_കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
_എണ്ണ – വറുക്കാൻ ആവശ്യത്തിന്
_ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി കഴുകി വൃത്തിയാക്കിയ ചിക്കൻ പീസിലേക്ക് ഉപ്പും, ജിഞ്ചർ, ഗാർലിക് പേസ്റ്റും പേർത്ത് 5 മിനിറ്റ് വയ്ക്കുക.
ശേഷം മൈദയിലേക്ക് മുക്കി മോരിൽ മുക്കി വീണ്ടും മൈദയിൽ പുരട്ടി 3 മിനിട്ട് വയ്ക്കുക.
ചൂടായ എണ്ണയിൽ ചെറിയ തീയിലിട്ട് വറുത്ത് കോരുക. മറ്റൊരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് തേൻ, കുരുമുളക് പൊടി, സോയാ സോസ് ,വിനാഗിരി എന്നിവ ഒരോന്ന് ചേർത്തിളക്കുക.
1 ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കാൻ മറക്കരുത്..
പിന്നീട് വറുത്ത് വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. കിടിലൻ ഹണി ചിക്കൻ റെഡിയായി കഴിഞ്ഞു.
വിവിധയിനം റൈസുകളോടൊപ്പവും, അപ്പം, ചപ്പാത്തി, നാൻ എന്നിവയോടൊപ്പം വിളമ്പാവുന്നതാണ്.