Recipe

പ്രാതൽ ഗംഭീരമാക്കാൻ ഓട്സും ചിയ സീഡും ഇങ്ങനെ തയാറാക്കാം – chia seed pudding

നമ്മളിൽ പലരും തടി നന്നായി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരാകും. കുതിർത്തുവച്ച ഓട്സും ചിയ സീഡ്സും ഉണ്ടെങ്കിൽ വളരെ വേഗത്തിൽ പ്രാതൽ ഗംഭീരമാക്കാം.

ചേരുവകൾ

  • ഓട്സ് – 1 കപ്പ്
  • ഫാറ്റ് കുറഞ്ഞ പാല് – 4 കപ്പ്
  • ഡ്രൈ ഫ്രൂട്ട്സ് – 6 ടേബിൾ സ്പൂൺ
  • നട്ട്സ് – 4 ടേബിൾസ്പൂൺ
  • സ്ട്രോബെറി അരിഞ്ഞത് – അരക്കപ്പ്
  • കുരുകളഞ്ഞ ഡേറ്റ്സ് അരിഞ്ഞത് – അരക്കപ്പ്
  • ബ്ലൂബെറി – അരക്കപ്പ്
  • പഴം അരിഞ്ഞത് – അരക്കപ്പ്
  • ചിയ സീഡ്സ് – 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓട്സ് ചെറുതായി വറുത്തെടുക്കുക, ശേഷം ഇത് മാറ്റിവയ്ക്കുക. മറ്റൊരു പാനിൽ പാല് തിളപ്പിച്ചതിനു ശേഷം അത് ചൂടാറാനായിട്ട് മാറ്റിവയ്ക്കുക. ഈ ചൂടാറിയ പാലിലേക്ക് നേരത്തെ വറുത്തുവെച്ച ഓട്സും, ഡ്രൈ ഫ്രൂട്ട്സും, ചിയ സീഡ്സും, നട്സും കൂടിയിട്ട് നന്നായി ഇളക്കി ഫ്രിജിൽ വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതിലേക്ക് അരിഞ്ഞുവെച്ച ഫ്രഷ് ഫ്രൂട്ട്സും കൂടിയിട്ട് വിളമ്പാം.

STORY HIGHLIGHT: chia seed pudding