Tech

പരാഗണം നടത്താൻ ഇനി മുതൽ റോബർട്ട് പൂമ്പാറ്റകൾ! | Robert butterflies are now available for pollination

. ഇവ പ്രകൃതിയ്ക്ക് യാതൊരു വിധ ദോഷവും ചെയ്യില്ല

എന്തിനും റോബോട്ടുകളായി തുടങ്ങി. റോബോട്ടുകളുടെ കൈ എത്തിപ്പെടാത്ത ഇടം ഇല്ലെന്ന് തന്നെ പറയാം. സാങ്കതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾ കണ്ണടച്ച് തുറക്കുമ്പോഴേക്കുമാണ് സൃഷ്ടിക്കപ്പെടുന്നത്. അതിരാവിലെയോ വൈകുന്നേരങ്ങളിലോ പുമ്പാറ്റകൾ വന്ന് ചെടികളിൽ നിന്ന് തേൻ കുടിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്. എന്നാൽ പുമ്പാറ്റകൾക്ക് പകരം റോബോട്ടുകൾ പൂമ്പാറ്റയുടെ ജോലി കൂടി ചെയ്താലോ… ? എങ്ങനെയുണ്ടാവും. പൂമ്പാറ്റകളുടെയും വണ്ടുകളുടെയുമൊക്കെ പണി ഇനി കുഞ്ഞൻ റോബോട്ട് പ്രാണികൾ ഏറ്റെടുക്കുമെന്നും അതിനായി അധികകാലം കാത്തിരിക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി) ശാസ്ത്രജ്ഞർ പറയുന്നത്.

ദി ജേണൽ ഓഫ് സയൻസ് റോബോട്ടിക്‌സിലാണ് കുഞ്ഞൻ പരാഗണ റോബോട്ടുകളെ കുറിച്ച് പറയുന്നത്. ഇവ പ്രകൃതിയ്ക്ക് യാതൊരു വിധ ദോഷവും ചെയ്യില്ല. മറിച്ച് ഇവ വികസിപ്പിക്കുന്നതിലൂടെ പരാഗണം നടത്തുന്ന പ്രാണികൾ കുറയുന്നതിനുള്ള പരിഹാരം കൂടിയാണ് ഈ കുഞ്ഞൻ റോബോട്ടുകൾ. ഇപ്പോൾ പ്രകൃതിയിൽ പ്രാണികൾ കുറഞ്ഞ് വരുകയാണ്. കുറയുകയല്ല വംശനാശം സംഭവിക്കുകയാണ്. ഇതിനെല്ലാം ഒരു പരിഹാരമായിരിക്കും കുഞ്ഞൻ റോബോട്ടുകൾ എന്നാണ് പറയുന്നത്.

പരാഗണം നടത്തുന്ന പ്രാണികൾ കുറയുന്നത് പ്രകൃതിക്ക് ഭീഷണിയായി മുറുന്നതിനാലാണ് ഈ കണ്ടുപിടിത്തത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. എന്നാൽ ഈ ആശയം ഇന്ന് ഇന്നലെയോ കണ്ടെത്തിയതല്ല. മുൻപ് ഇത്തരത്തിൽ ഒരു റോബോർട്ട് നിർമിച്ചിരുന്നു. എന്നാൽ അത് നശിച്ചുപോവുകയായിരുന്നു.ഇവയ്ക്ക് വളരെ ഭാരം കുറവാണ്. ഏകദേശം ഒരു ഗ്രാമിൽ താഴയെ ഭാരമുള്ളൂ. പറന്നുചെന്ന് വേഗത്തിൽ പരാഗണം നടത്താനും വിളവ് വർധിപ്പിക്കാനും സാധിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോൾ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ. മൈക്രോ-ഏരിയൽ വെഹിക്കിൾസ് (എം എ വി) എന്നാണ് ഇവയുടെ പേര്.

STORY HIGHLIGHTS : Robert butterflies are now available for pollination