കായംകുളം: കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദാലയം വീട്ടിൽ താളവട്ടം ഉണ്ണി എന്ന് വിളിക്കുന്ന അമിതാബ് ചന്ദ്രനെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കാപ്പിൽ കുറ്റിപ്പുറം ജംഗ്ഷനിൽ വെച്ച് പുതുപ്പള്ളി സ്വദേശിയായ അമ്പാടി എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അമിതാബ് ചന്ദ്രൻ സുഹൃത്ത് ഹാരി ജോണുമായി ചേർന്ന് വ്യാജമദ്യ കച്ചവടം നടത്തി വരവേ 110 ലിറ്റർ വ്യാജമദ്യവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായിരുന്നു. ഈ കേസുകൾ കൂടാതെ കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് അമിതാബ് ചന്ദ്രൻ.
content highlight : notorious-gangster-arrested-and-remanded-in-custody