Kerala

മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്കായി ചികിത്സാദൗത്യം: കൂട് നിർമ്മിക്കാൻ 40മരങ്ങൾ മാർക്ക് ചെയ്തു, കുംകിയാന നാളെ വരും

ഒരു കുംകി ആന നാളെ വെളുപ്പിന് അതിരപ്പിള്ളിയിൽ എത്തും

തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി കൂട് നിർമ്മാണത്തിന് തയ്യാറെടുപ്പുകൾ ക്ക് തുടക്കം. കൂട് നിർമ്മാണത്തിനായി 40 യൂക്കാലി മരങ്ങൾ മാർക്ക് ചെയ്തു. ദേവികുളം റേഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് മുറിക്കുന്നത്. മാർക്ക് ചെയ്യൽ പൂർത്തിയായാൽ നാളെ രാവിലെ മരങ്ങൾ മുറിക്കും. ഒരു കുംകി ആന നാളെ വെളുപ്പിന് അതിരപ്പിള്ളിയിൽ എത്തും. ബാക്കി ആനകൾ മറ്റന്നാളായിരിക്കും എത്തുക.
വയനാട് ആർആർടി ടീമും കൂട് പണിയുവാനുള്ള ടീമും നാളെ ഉച്ചക്ക് എത്തും. നാളെത്തന്നെ കൂടിനായുള്ള പണികൾ ആരംഭിക്കും. ആനക്ക് അടിയന്തര പരിചരണം വേണമെങ്കിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് എത്തിയതിന് ശേഷം ആനയെ പിടിച്ച് തുടർചികിത്സ നൽകുന്നതിനായി കോടനാട്ടേക്ക് കൊണ്ടുപോകും.

content highlight : medical-mission-for-brain-injured-elephant-marked-40-trees-to-build-nest

Latest News