Kerala

പാതിവില തട്ടിപ്പ് കേസ്: കാസർകോട്ട് 106 പേർക്ക് പണം തിരികെ നൽകി

കണ്ണൂർ: പാതിവിലത്തട്ടിപ്പിൽ പെട്ടവർക്ക് പണംതിരികെ നൽകി മോനാച്ച സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റി. 106 പേർക്ക് പണം തിരികെ നൽകിയതെന്ന് ഡയറക്ടർ രാമകൃഷ്ണൻ മോനാച്ച പറഞ്ഞു. 20.5 ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്. കിട്ടുന്ന മുറയ്ക്ക് ബാക്കി തുകയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാമകൃഷ്ണൻ മോനാച്ച നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് അനന്തു കൃഷ്ണനെതിരെയും കെ.എൻ.ആനന്ദകുമാറിനെതിരെ കേസെടുത്തിരുന്നു. തങ്ങളും ഇരകളാണെന്നും പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും കണ്ണൂരിൽ സീഡ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽനിന്നു മാത്രം ഏകദേശം 12 കോടി രൂപയാണു സീഡ് സൊസൈറ്റികൾ വഴി അനന്തുകൃഷ്ണൻ തട്ടിയെടുത്തത്. നഷ്ടപ്പെട്ട പണം മുഴുവൻ തിരികെ നൽകാനുള്ള ശ്രമത്തിലാണു സീഡ് പ്രവർത്തകരെന്ന് ജില്ലാ പ്രോജക്ട് മാനേജർ പി.രാജാമണി, എം.സുബൈർ, പി.സമീർ എന്നിവർ പറഞ്ഞു.