Celebrities

റോബിനും ആരതിയും വിവാഹിതരായി; വിവാഹം നടന്നത് ഗുരുവായൂരിൽ | Robin Bigboss

റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനർ ആരതി പൊടിയും വിവാഹിതരായി

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനർ ആരതി പൊടിയും വിവാഹിതരായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കാത്തിരുന്ന വിവാഹം. താലികെട്ടവെ റോബിൻ ആരതിയുടെ നെറുകയിൽ ചുംബിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.

ഇരുവരുടെയും പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഫെബ്രുവരി 16ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും എവിടെ വെച്ചാണ് വിവാഹം നടക്കുന്നതെന്ന് വിവരം പുറത്തുവിട്ടിരുന്നില്ല.

content highlight: Robin Bigboss