India

അധിക സ്ത്രീധനം നല്‍കാത്തതില്‍ ഭാര്യക്ക് എച്ച്‌ഐവി കുത്തിവെച്ച് ഭര്‍തൃവീട്ടുകാര്‍ | Dowry attack

ലഖ്‌നൗ: സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ഭാര്യയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. 2023ല്‍ ഫെബ്രുവരി 15ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് തന്റെ മകള്‍ സോണാല്‍ സൈനിയെ വിവാഹം കഴിപ്പിച്ച് നല്‍കി. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കി.

ഇതൊക്കെ നല്‍കിയിട്ടും ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായിരുന്നില്ല. കുഴച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ഒരു സ്‌കോര്‍പിയോ എസിയുവി കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ അത് നല്‍കാതെ വന്നപ്പോഴാണ് യുവതിയെ നിര്‍ബന്ധിച്ച് എച്ച്‌ഐവി ഇന്‍ജക്ഷന്‍ കുത്തിവെച്ചതെന്നാണ് പരാതി.

യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധനപീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി നിരവധി ഗുരതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.