ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ സിനിമയുമായി നിവിൻ പോളി. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മൾട്ടിവേഴ്‌സ് മന്മഥൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കോമഡി-ആക്ഷൻ-ഫാന്റസി എന്റെർറ്റൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
നടൻ നിവിൻ പോളിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവ്വഹിച്ചിരിക്കുന്നത്. ‘ഇത് എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു! ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർ ഹീറോ സിനിമയായ മൾട്ടിവേഴ്സ് മന്മഥൻ പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് അനന്ദുവും നിതിരാജും ചേർന്ന് രചന നിർവഹിച്ചു, ഈ വന്യവും രസകരവുമായ യാത്ര സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കാനാവില്ല’.- എന്നാണ് നിവിൻ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കുറിച്ചിരിക്കുന്നത്.
View this post on Instagram
നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഏഴു കടല്‍ ഏഴു മലൈ. ‘ഏഴ് കടൽ ഏഴ് മലൈ’യുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടൽ ഏഴ് മലൈ. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം.
STORY HIGHLIGHT: multiverse superhero movie