നിലാവുക്ക് എൻ മേല്‍ എന്നടി കോപം” എന്ന ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ പ്രൊമോ പുറത്ത്. ലിയോ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം. നീക്ക് എങ്ങനെയുണ്ടാകുമെന്ന് എസ് ജെ സൂര്യ അഭിപ്രായപ്പെട്ടത് അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രം ഫെബ്രുവരി 21 ന് റിലീസ് ചെയ്യും.
സിനിമ കാണാൻ എല്ലാവരും സന്തോഷമായി വരിക സന്തോഷമായി പോകാം എന്നും. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമയായിരിക്കും. രായനില്‍ ധനുഷിനെ നടനായും ഒരു സംവിധായകനായും കണ്ടതാണെന്നും എസ് ജെ സൂര്യ ചൂണ്ടിക്കാട്ടിയിരുന്നു. പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ധനുഷ് ഗാന രംഗത്ത് മാത്രമാണ് ചിത്രത്തിൽ എത്തുക. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക എന്നതും ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്.
STORY HIGHLIGHT: neek video promo out