വിദ്യാലയങ്ങളിലെ റാഗിങ് തടയാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി പഠനം നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു. റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും ഇതിന് ഉന്നത പഠനം നടത്താൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് 15കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻഒസി ഇല്ലെന്ന് മന്ത്രി ആവർത്തിച്ചു. സംസ്ഥാനത്തെ 183 സ്കൂൾക്കാണ് ഇത്തരത്തിൽ എൻഒസി ഇല്ലാത്തതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
സബ്ജറ്റ് മിനിമം ഈ വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എട്ടാം ക്ലാസ് മുതലായിരിക്കും ഇത് നടപ്പാക്കക. വിദ്യാർത്ഥികളെ തോൽപ്പിക്കുക അല്ല സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതേലും വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാൻ അവസരം നൽകും. 9, 10 വർഷങ്ങളിൽ വരും വർഷങ്ങളിൽ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.