മഹാകുംഭമേള അർഥശൂന്യമാണെന്ന് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടത്തിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. കുംഭമേളയ്ക്കെതിരായ ലാലു പ്രസാദ് യാദവിന്റെ ഈ പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
‘തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ അപര്യാപ്തമായ ക്രമീകരണങ്ങളാണ് ഈ അപകടം തുറന്നുക്കാട്ടുന്നത് റെയിൽവേയുടെ സമ്പൂർണ പരാജയമാണിത്. റെയിൽവേ മന്ത്രി രാജിവയ്ക്കണം.’ ലാലു പ്രസാദ് യാദവ് പറഞ്ഞു.
ഹിന്ദു മതത്തോടുള്ള ആർജെഡിയുടെ മനോഭാവം അവർ തുറന്നുക്കാട്ടിയെന്ന് ബിഹാർ ബിജെപി വക്താവ് മനോജ് ശർമ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കൊണ്ടാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ആർജെഡി നേതാക്കൾ എപ്പോഴും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് ശർമ വ്യക്തമാക്കി.
STORY HIGHLIGHT: lalu prasad yadav slams kumbh mela