ഡാകു മഹാരാജിന്‍റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ തമൻ എസിന് ഒരു സർപ്രൈസ് സമ്മാനിച്ച് നന്ദമൂരി ബാലകൃഷ്ണ. തന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിനായി ബാലയ്യ ഒരു പോർഷെ കാറാണ് സംഗീത സംവിധായകന് സമ്മാനിച്ചത്. ബാലകൃഷ്ണയുടെ സോഷ്യല്‍ മീഡിയ ടീം ആണ് ഈ സമ്മാനം കൈമാറുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
കാറിന്‍റെ മോഡൽ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് പോർഷെ കയെന്‍ മോഡലാണെന്നാണ് വിവരം. അതേസമയം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുള്ള ഡാകു മഹാരാജിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 126 കോടിയാണ് ആകെ നേടിയത്. ഇതിനിടയിൽ ചിത്രത്തിലെ നൃത്ത രംഗം വലിയ വിവാദമായി മാറിയിരുന്നു.
സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് നിർമിച്ച ചിത്രത്തിൽ നന്ദാമുരി ബാലകൃഷ്‍ണയാണ് നായാക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍ എന്നിവരും കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സംഗീതം നിര്‍വഹിച്ചത് തമന്‍ ആണ്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.
STORY HIGHLIGHT: balakrishna surprises daaku maharaaj composer thaman
















