ഇന്നത്തെ മിക്ക ചെറുപ്പക്കാരും നേരിടുന്നൊരു പ്രധാന പ്രശ്നമാണ് കുടവയര്‍. ശരീരസൗന്ദര്യത്തെ മാത്രമല്ല ആത്മവിശ്വാസത്തെയും കുടവയര്‍ സാരമായി തന്നെ ബാധിക്കാറുണ്ട്. വയറില്‍ അടിഞ്ഞ കൂടുന്ന കൊഴുപ്പ് നിരവധി രോഗങ്ങളെ ക്ഷണിച്ചുവരുത്തും. പ്രധാനമായും രണ്ടുതരം കൊഴുപ്പാണുളളത്. ആദ്യത്തേത് വിസറല്‍ ഫാറ്റ്. രണ്ടാമത്തേത് കുടവയറിന് കാരണമാകുന്ന കൊഴുപ്പ്. ഇവ രണ്ടും അപകടകാരികളാണെങ്കിലും വിസറല്‍ ഫാറ്റാണ് കൂടുതല്‍ മാരകം.
ചിട്ടയായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും ശീലിച്ചാല്‍ വളരെ എളുപ്പത്തില്‍ ഈ രണ്ടുതരം കൊഴുപ്പിനെയും അകറ്റാം. ഇവ കൂടാതെ ചില യോഗാസനങ്ങള്‍ പരീക്ഷിക്കുന്നത് വഴിയും ശരീരത്തിലടിഞ്ഞുകൂടുന്ന കൊഴുപ്പകറ്റാം. അത്തരത്തില്‍ കുടവയര്‍ കുറയ്ക്കാനും അരക്കെട്ട് ഒതുക്കാനും സഹായിക്കുന്ന യോഗാസനങ്ങള്‍ പരിചയപ്പെടാം.
ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ് ആഞ്ജനേയാസനം. ഇടുപ്പ്, അരക്കെട്ട് ഉൾപ്പെടെ ശരീരത്തിന്റെ താഴ്ഭാഗത്തെ പേശികളെ ലക്ഷ്യമാക്കുന്ന യോഗാസനമാണിത്. നടുവിലും കാലുകളിലും രക്ത സഞ്ചാരം വർധിക്കും. മാനസിക കരുത്തും മെയ്‌വഴക്കവും കൂട്ടാൻ സഹായിക്കുന്നു.
വയറിനെ കേന്ദ്രീകരിച്ചുള്ള യോഗാസനമാണിത്. ആബ് മസിലുകൾക്കും ഇത് വളരെ നല്ലതാണ്. ഇത് വിസറൽ ഫാറ്റിനൊപ്പം കുടവയർ കുറയ്ക്കാനും സഹായിക്കും. ദിവസവും ഈ ആസനം ശീലമാക്കാം.
നൗകാസനം നിങ്ങളുടെ ശരീരത്തിന് വഴക്കവും ഒതുക്കവും നല്‍കുകയും അധിക കൊഴുപ്പിനെ കത്തിച്ച് കളയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ യോഗാസനം ഉദരപേശികളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല കാലുകൾക്കും നല്ലതാണ്.
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന യോഗാസനമാണിത്. സേതുബന്ധാസനം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും വളരെയയധികം ഗുണങ്ങള്‍ നല്‍കുന്നു. കൂടാതെ ഇത് നിങ്ങളുടെ നട്ടെല്ലിനെ വഴക്കമുള്ളതാക്കുന്നു.
ഉദരപേശികൾ, പുറംഭാഗത്തെ പേശികൾ ഇവയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിലെ സകല ഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം സഹായിക്കുന്നു. കൂടാതെ ഉദരഭാഗത്തെ കൊഴുപ്പിനെ ഇളക്കിക്കളയുന്നു. വാതസംബന്ധമായ രോഗങ്ങൾക്കും ഫലപ്രദമാണ് ഈ ആസനം.