ബെംഗളൂരു: ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന റെയിൽ സർവീസ് പദ്ധതിയുമായി റെയിൽവേ. വിമാനത്താവളത്തെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കെഎസ്ആർ ബെംഗളൂരു സിറ്റിക്കും കെങ്കേരിക്കും ഇടയിൽ സബർബൻ റെയിൽ കം റോഡ് ഡബിൾ ഡെക്കർ ഫ്ലൈഓവർ; പദ്ധതിച്ചെലവ് 2,611 കോടി
ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള റെയിൽവേയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ റെയിൽ പദ്ധതി. ഇതിൽ ഒരു റെയിൽ ഓവർ റെയിൽ ഫ്ലൈഓവർ നിർമിക്കുന്നതും ഉൾപ്പെടുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചില സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ റെയിൽവേ ടീം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പ്രകാരം ദൊഡ്ഡജാലയ്ക്കും കെഐഎയ്ക്കും ഇടയിൽ 7.9 കിലോമീറ്റർ റെയിൽ പാത സ്ഥാപിക്കും. പാതയുടെ 6.25 കിലോമീറ്റർ ദൂരം ഉയർത്തിയും 1.65 കിലോമീറ്റർ ഭൂഗർഭ പാതയും നിർമിക്കും.
content highlight : railways-minister-ashwini-vaishnaw-introduce-direct-train-service-connecting-kempegowda-international-airport-bengaluru