വിമാനയാത്ര എങ്ങനെ ലാഭകരമാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ. ശരിയായ ടിക്കറ്റ് ബുക്കിംഗ് സമയത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയാല്‍ ഇത് എളുപ്പമാക്കാം. ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് സൈറ്റായ Expedia വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസങ്ങള്‍, യാത്ര ലാഭകരമാക്കുന്ന ദിവസങ്ങള്‍, യാത്രചെയ്യാന്‍ പറ്റിയ മാസങ്ങള്‍ തുടങ്ങി ചില യാത്രാടിപ്പുകള്‍ പങ്കുവയ്ക്കുകയാണ്.
ഞായറാഴ്ചയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ വിമാന ടിക്കറ്റ് വളരെ കുവായിരിക്കുമെന്നാണ് Expedia പറയുന്നത്. വെള്ളിയാഴ്ചത്തെ എയര്‍ ടിക്കറ്റ് ബുക്കിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം വരെ ലാഭമുണ്ടത്രേ. വാരാന്ത്യത്തില്‍ ചില ഇളവുകള്‍ ഉണ്ടായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വ്യാഴാഴ്ച യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതാവും നല്ലത്. ഇതിലൂടെ യാത്രക്കാര്‍ക്ക് 15ശതമാനംവരെ ലാഭം ഉണ്ടാകും. കാരണം വ്യാഴാഴ്ച ആഴ്ചയുടെ മധ്യത്തിലുള്ള ദിവസമായതുകൊണ്ട് ഡിമാന്‍ഡ് കുറവായിരിക്കും.
യാത്രകള്‍ ചെയ്യാനായി ഏറ്റവും ചെലവുകുറഞ്ഞ മാസം ആഗസ്റ്റും ചെലവ് കൂടിയ മാസം മാര്‍ച്ചുമാണ്. ആഗസ്റ്റ്മാസത്തെ യാത്രയിലൂടെ 13 ശതമാനം വരെ പണം ലാഭിക്കാം. മാര്‍ച്ചില്‍ അവധി സമയമായതുകൊണ്ടാണ് ചെലവ് കൂടുതല്‍ വരുന്നു. ഇന്റര്‍നാഷണല്‍ ഫ്ളൈറ്റിന് 18 ദിവസം മുതല്‍ 29 ദിവസം വരെയുളള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് യാഥാര്‍ഥ ‘sweet spot’ എന്നും Expedia വെളിപ്പെടുത്തുന്നു.
STORY HIGHLIGHTS: How to make air travel profitable