മുംബൈ: ഐപിഎൽ 2025 സീസൺ മാര്‍ച്ച് 22ന് ആരംഭിക്കും. ആദ്യ സീസണിന്‍റെ ആവര്‍ത്തനമെന്ന പോലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം. മാര്‍ച്ച് 23ന് ടൂര്‍ണമെന്‍റിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം നടക്കും.
ചെന്നൈയിലാണ് കളി. ഏപ്രില്‍ 20ന് മുംബൈയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. മെയ് 20നാണ് ആദ്യ ക്വാളിഫയര്‍. മെയ് 21ന് എലിമിനേറ്ററും മെയ് 23ന് രണ്ടാം ക്വാളിഫയറും നടക്കും. മെയ് 25നാണ് കലാശ പോരാട്ടം. ക്വാളിഫയര്‍ ഒന്നും എലിമിനേറ്ററും ഹൈദരാബാദിലാണ്.
രണ്ടാമത്തെ ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ്. 65 ദിവസങ്ങൾ നീണ്ട സീസണില്‍ 13 വേദികളിലായി 74 മത്സരങ്ങളാണ് ആകെ നടക്കുക. ചെന്നൈയും ബംഗളൂരുവും തമ്മിലുള്ള ആദ്യ മത്സരം മാര്‍ച്ച് 23ന് ചെപ്പോക്കിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മെയ് മൂന്നിനും ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ബംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഏക മത്സരം ഏപ്രിൽ ഏഴിന് വാംഖഡെയിലാണ് നടക്കുക.
content highlight :ipl-excitement-from-march-22-first-match-between-rcb-and-kkr