കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി ഇന്നു പ്രൊഡക്‌ഷൻ വാറന്റ് ഹാജരാക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ റാഗിങ്ങിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.
പട്ടികജാതി–വർഗ വിഭാഗത്തിലുള്ളവർക്കുള്ള ജനറൽ നഴ്സിങ് മൂന്നുവർഷ കോഴ്സിലെ വിദ്യാർഥികളാണു റാഗിങ് നേരിട്ടവരും പ്രതികളും. കേസിൽ സീനിയർ വിദ്യാർഥികളായ കോട്ടയം മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ കെ.പി.രാഹുൽരാജ് (22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.