Food

മുരിങ്ങ സൂപ്പ് കഴിച്ചിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്തുനോക്കൂ

പലതരം സൂപ്പുകൾ കുടിച്ചിട്ടുണ്ടാകും അല്ലെ, മുരിങ്ങ സൂപ്പ് കഴിച്ചിട്ടുണ്ടോ? ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • മുരിങ്ങക്കായ – 6 എണ്ണം (വെള്ളത്തിലിട്ട് വേവിച്ച് ഉടച്ച് അരിച്ചെടുത്തത്)
  • സോയ ചങ്ക്‌സ് – 1 കപ്പ് (വേവിച്ച് ചെറിയ കഷണങ്ങളായി അരിഞ്ഞത്)
  • ക്യാരറ്റ് – 1 എണ്ണം (ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്)
  • സവാള – 1 എണ്ണം (പൊടിയായി അരിഞ്ഞത്)
  • ഇഞ്ചി, വെളുത്തുളളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
  • സോയാ സോസ് – 1 ടീസ്പൂണ്‍
  • ചില്ലി സോസ് – 1 ടീസ്പൂണ്‍
  • മുട്ട – 1 എണ്ണം
  • കോണ്‍ഫ്‌ളവര്‍ – പാകത്തിന്
  • വെള്ളം – ആവശ്യത്തിന്
  • കുരുമുളകുപൊടി – എരിവിന് അനുസരിച്ച്
  • മല്ലിയില, പുതിനയില – ഒരു പിടി വീതം
  • നെയ്യ് – 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാനിലേക്ക് നെയ്യ് ചേര്‍ത്ത് സോയാ വഴറ്റി മാറ്റിവയ്ക്കുക. ശേഷം പാനിലേക്ക് ക്യാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുരിങ്ങ വേവിച്ച വെള്ളവും ആവശ്യത്തിന് മാത്രം സാധാ വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തുടർന്ന് മുട്ട പൊട്ടിച്ച് ഒഴിച്ചത് ചേര്‍ത്തിളക്കുക. ഇതിലേക്ക് സോയാചങ്ക്‌സും സോയാസോസ്, ചില്ലി സോസ്, കുരുമുളകുപൊടി, ഇവ ചേര്‍ത്തിളക്കി കോണ്‍ഫ്‌ളോര്‍ കുറച്ച് വെള്ളത്തില്‍ കട്ടകെട്ടാതെ കലക്കി അതും ഇതിലേക്ക് ഒഴിച്ച് ഒന്ന് തിളപ്പിക്കുക. ശേഷം മല്ലിയിലയും പുതിനയിലയും ചേര്‍ക്കുക.