ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാതിലൊരു പനീർ കുറുമാ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മസാലയ്ക്ക് ആവശ്യമായ തേങ്ങ, കശുവണ്ടി,പെരുംജീരകം ,പച്ചമുളക്, ഇഞ്ചി, ഏലക്കാ, ഗ്രാമ്പൂ, പുതിന ഇല എന്നിവ നന്നായി വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കുക. കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് വഴറ്റുക. അരിഞ്ഞ തക്കാളി കൂടി ചേർക്കുക. തക്കാളി വേഗത്തിൽ വേവിക്കാൻ അല്പം ഉപ്പ് ചേർക്കുക. നന്നായി ഇളക്കിയ ശേഷം മഞ്ഞൾപൊടി, ചുവന്ന മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കുക.
ഗ്രേവി കട്ടിയാകുന്നതുവരെ ഏകദേശം 5 മിനിറ്റ് വഴറ്റുക, നന്നായി വേവിക്കുക.ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് പനീർ ക്യൂബ്സ് ചേർക്കുക, നന്നായി ഇളക്കുക, മൂടിവെച്ച് ഏകദേശം 10 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം അരിഞ്ഞ മല്ലിയില കൂടി ചേർക്കുക.