Kerala

ഇനിയും പിണറായി തന്നെ ഭരിക്കും, മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കേണ്ട; വെള്ളാപ്പള്ളി | Vellapally Nadeshan

ആലപ്പുഴ:ശശി തരൂരിനെ പിന്തുണച്ച്‌ വെള്ളാപ്പള്ളി നടേശൻ. തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല. ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ  അടിസ്ഥാനത്തിൽ പറഞ്ഞു.

അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിർക്കുക എന്നതാണ്. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും  അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്‍റ്  സ്വഭാവിക ശൈലിയാണ്.

പക്ഷെ  നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത സംസ്കാരം. കേരളത്തിൽ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ്  അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി