മലപ്പുറം: മലപ്പുറം തെന്നലയില്‍ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. മലപ്പുറം തെന്നല അറക്കലിലാണ് സംഭവം.
അറക്കല്‍ സ്വദേശി സിദ്ദിക്കിന്റെ മകൻ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.