ഉഗ്രൻ സ്വാതിലൊരു ഫ്രൂട്ട് സാലഡ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാൽ- 1 ലിറ്റർ
- വാനില കസ്റ്റർഡ് പൗഡർ- 4 ടീസ്പൂൺ
- പഞ്ചസാര- 4 ടീസ്പൂൺ
- ചെറുപഴം, ആപ്പിൾ, ഓറഞ്ച്, മാതളം- ഓരോന്നും രണ്ട് വീതം
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിൽ പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക, പാൽ തിളച്ചു വരുമ്പോഴേക്കും 4 ടീസ്പൂൺ വാനില കസ്റ്റർഡ് പൗഡർ ഇതിലേക്ക് ചേർത്ത് ഇളക്കണം. ശേഷം തിളച്ച പാൽ ചൂടാറാനായി വെക്കണം. തുടർന്ന് ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവെച്ചിരിക്കുന്ന പഴങ്ങൾ എല്ലാം ഇതിലേക്ക് ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാം, തണുപ്പിക്കാതെ കഴിക്കുന്നതിനും കുഴപ്പമില്ല. സാലഡിന്റെ സ്വാദ് കൂട്ടാൻ ആവശ്യമെങ്കിൽ ഫ്രൂട്ട് എസൻസും ചേർക്കാവുന്നതാണ്.