കറികളിലും മറ്റും രുചി കൂട്ടുവാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഗരം മസാല ഇന്ത്യൻ രുചികളുടെ ഒരു സീക്രട്ട് തന്നെയാണ് ഗരം മസാല എന്നത് ഏത് വിഭവത്തിന്റെയും രുചി വർദ്ധിപ്പിക്കുവാൻ ഗരം മസാലയ്ക്ക് സാധിക്കും. വെജിറ്റേറിയൻ നോൺ വെജിറ്റേറിയനുമായ എല്ലാ കറികളിലും പലപ്പോഴും ഇത് ചേർക്കുകയും ചെയ്യാറുണ്ട് സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമാണ് ഗരം മസാല. എന്നാൽ ഇത് അമിതമായി ഉപയോഗിക്കുകയാണെങ്കിൽ ഇതിന് ഗുണം പോലെ തന്നെ ദോഷങ്ങളും ഉണ്ടെന്ന് മനസ്സിലാക്കണം എന്തൊക്കെയാണ് ദോഷങ്ങൾ എന്ന് നോക്കാം
ഗുണങ്ങൾ
തണുപ്പ് കൂടുന്നതിനനുസരിച്ച് ജലദോഷവും ചുമയും ഉണ്ടാകുന്നത് സാധാരണമായ കാര്യമാണ് എന്നാൽ ഗരം മസാലയിൽ ഗ്രാമ്പൂ കുരുമുളക് കറുവപ്പട്ട എന്നിവ ഉള്ളതുകൊണ്ട് തന്നെ പല രോഗങ്ങളെയും ചേർക്കാൻ സഹായിക്കുന്നുണ്ട് അതേപോലെതന്നെ ദഹനം മെച്ചപ്പെടുത്തുവാനും ഇവയ്ക്ക് സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുവാനും സാധിക്കും. വേദനയും വേഗവും ഗണ്യമായി കുറയ്ക്കുവാനുള്ള കഴിവും ഗരം മസാലയ്ക്ക് ഉണ്ട് ആന്റിഓക്സിഡന്റുകൾ ധാരാളം ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ചർമ്മ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു
ദോഷങ്ങൾ
ഗരം മസാല അമിതമായി കഴിക്കുകയാണെങ്കിൽ ഇതിന് ചില പാർശ്വവശങ്ങൾ കൂടിയുണ്ട് എന്തും അമിതമായാൽ ആപത്താണല്ലോ ഗരം മസാല അമിതമായി കഴിക്കുന്നത് പൈൽസ് നെഞ്ചരിച്ചിൽ അസിഡിറ്റി വയറ്റിലെ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്