കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം.
നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.