നിരവധി കാറുകള്‍ തീപിടുത്തത്തില്‍ മുങ്ങുന്നതും അതിനോടൊപ്പം കറുത്ത പുക ഉയരുന്നതും കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ചെറിയ ക്ലിപ്പിന്റെ ആദ്യ നിമിഷങ്ങളില്‍ ഒരാള്‍ തീയില്‍ നിന്ന് രക്ഷപ്പെടുന്നത് കാണാം. 2025 ഫെബ്രുവരി 9 ന് മഹാ കുംഭമേളയ്ക്കിടെ തീപിടുത്തമുണ്ടായതായി ആരോപിക്കുന്ന ഹിന്ദിയിലുള്ള അടിക്കുറിപ്പുകള്‍ ഇതിന് മുകളിലുണ്ട്. സംഭവത്തില്‍ ഏകദേശം 40 മുതല്‍ 50 വരെ കാറുകള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ ഇന്ത്യ വിത്ത് കോണ്‍ഗ്രസ് ‘ എന്ന വെരിഫൈഡ് എക്സ് അക്കൗണ്ടാണ് വൈറല്‍ വീഡിയോ പങ്കിട്ടത്. മഹാ കുംഭ ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തമുണ്ടായതായി അവര്‍ ആരോപിച്ചു. ട്വീറ്റ് പിന്നീട് ഇല്ലാതാക്കി. സമാനമായ അവകാശവാദങ്ങളുമായി നിരവധി ഫേസ്ബുക്ക് ഉപയോക്താക്കളും വീഡിയോ പ്രചരിപ്പിച്ചു.
എന്താണ് സത്യാവസ്ഥ?
വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയും, പിന്നീട് അവ കീ ഫ്രെയിമുകളായി വിഭജിച്ച് ഗുഗൂളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി.
ഞങ്ങള്‍ പല പ്രധാന ഫ്രെയിമുകളായി വിഭജിച്ചു. അത്തരമൊരു ചിത്രത്തില്‍ നിന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോഴാണ് 2020 ജൂലൈ 14 ന് പ്രസിദ്ധീകരിച്ച ഗള്‍ഫ് ന്യൂസിന്റെ ഈ വാര്‍ത്താ റിപ്പോര്‍ട്ട് ലഭിച്ചത്. റിപ്പോര്‍ട്ടിലും ഇതേ ദൃശ്യം ഉണ്ടായിരുന്നു. കെയ്റോ-ഇസ്മായിലിയ മരുഭൂമി ഹൈവേയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ്ലൈനിലെ വിള്ളല്‍ മൂലമാണ് കെയ്റോയ്ക്ക് സമീപം തീപിടുത്തമുണ്ടായതെന്നും പൈപ്പ്ലൈനിന് സമീപമുള്ള തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നും തുടര്‍ന്ന് കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ സംഭവത്തെക്കുറിച്ചുള്ള മറ്റ് നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സെര്‍ച്ച് ചെയ്തതിനെത്തുടര്‍ന്ന് കാണാന്‍ സാധിച്ചു, തീപിടുത്തത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി പ്രസ്താവിച്ചു. ‘മേന എഫ്എം’ എന്ന വാര്‍ത്താ ഏജന്‍സിയുടെ അത്തരമൊരു റിപ്പോര്‍ട്ട് പ്രകാരം തീപിടുത്തത്തില്‍ 30 കാറുകളും ഒരു വാഹന ഷോറൂമും തകര്‍ന്നു.
യൂട്യൂബില്‍ മറ്റൊരു കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍, 2020 ജൂലൈ 16-ന് ദി ടെലിഗ്രാഫ് അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങള്‍ കണ്ടെത്തി . കെയ്റോയിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ ഇതില്‍ കാണിക്കുന്നു, ഇത് മഹാ കുംഭമേളയുമായി ബന്ധിപ്പിച്ചുള്ള അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
മഹാ കുംഭമേളയുടെ സമാപന സമ്മേളനം നടക്കുന്ന ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപിടുത്തമാണ് കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപിച്ചിരുന്നു. ഇതിനൊപ്പം നിരവധി കാറുകള്‍ തീപിടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന വീഡിയോ നാല് വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് മനസിലായി. കൂടാതെ ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് കെയ്റോയില്‍ ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങളും ഇതില്‍ ഇടച്ചേര്‍ത്താണ് കാണിക്കുന്നത്.