കോട്ടുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിലും, നെയ്യാറ്റിൻകര ജിഎച്ച്എസ്എസ് സ്റ്റേഡിയത്തിലുമായി നടന്ന 29 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂരും ജേതാക്കളായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം കണ്ണൂരിനെ (8-0)ത്തിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. മലപ്പുറത്തെ (3-0)ത്തിന് തോൽപ്പിച്ച പാലക്കാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെ (6-1) തോൽപ്പിച്ചാണ് തൃശ്ശൂർ കിരീടത്തിൽ മുത്തമിട്ടത്. ആലപ്പുഴയെ (8-1) പരാജയപ്പെടുത്തി പാലക്കാട് പെൺകുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് നെയ്യാറ്റിൻകര എംഎൽഎ കെ ആൻസിലൻ ട്രോഫികൾ സമ്മാനിച്ചു. സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് പ്രൊഫ. പി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ, സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ,ഡിടിഎം വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ രാജ്, കെഎസ്എ വൈസ് പ്രസിഡന്റ് അഷറഫ്, ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ , സെക്രട്ടറി. ഡോ. സുജിത് പ്രഭാകർ, ട്രഷറർ അനീഷ് സി.എസ് തുടങ്ങിയവർ സംസാരിച്ചു .
ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി ആകാശ് സുധേഷ് ( കണ്ണൂർ), ബെസ്റ്റ് പിച്ചറായി ജ്യോതിഷ് ( തിരുവനന്തപുരം), ബെസ്റ്റ് ക്യാച്ചറായി നിധിൻ ( പാലക്കാട്), ബെസ്റ്റ് ഹിറ്ററായി രോഹിത് ( തിരുവനന്തപുരം), പെൺകുട്ടികളുടെ വിഭാഗം മികച്ച കളിക്കാരിയായി ഐശ്വര്യ ( എറണാകുളം), മികച്ച പിച്ചറായി ശിവ ( തൃശ്ശൂർ) , ക്യാച്ചറായി ഹെലൻ റോസ് ബെന്നി ( തൃശ്ശൂർ, ബെസ്റ്റ് ഹിറ്ററായി അഞ്ചലി ( പാലക്കാട്) എന്നിവരേയും തിരഞ്ഞെടത്തു.
CONTENT HIGH LIGHTS; State Sub-Junior Softball Championship: Thiruvananthapuram, Thrissur clinch title